ഇന്ത്യന്‍ ഓവര്‍സീസ് - ധനലക്ഷ്മി ബാങ്കുകള്‍ക്ക് 'ഓസ്പിന്റെ' ഡിജിറ്റല്‍ പ്ലാറ്റ് ഫോം
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ (ഐഒബി) പ്രവര്‍ത്തനങ്ങള്‍ സുഗമവും കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന് ഓസ്പിന് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 'ഓസ്പിന്‍ഡോക്സ്' പ്ലാറ്റ് ഫോം ഉപയോഗപ്പെടുത്തും. ഉപഭോക്തൃസേവനം ഉള്‍പ്പെടെയുള്ള ഐഒബിയുടെ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ ഈ പ്ലാറ്റ് ഫോമിന്റെ പിന്‍ബലത്തോടെ കരുത്താര്ജ്ജിപ്പിക്കുന്നതിനാണ് ടെക്നോപാര്‍ക്കിലെ സ്ഥാപനമായ ഓസ്പിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
ബാങ്കിംഗ് - ഭരണനിര്‍വ്വഹണ സംവിധാനങ്ങള്‍ അത്യാധുനികമാക്കുന്നതിന് ധനലക്ഷ്മി ബാങ്ക് ഓസ്പിനെ തെരഞ്ഞെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയിലും വിദേശത്തുമായി വിപുലമായ അടിത്തറയുള്ള ഓസ്പിന് ഐഒബിയില്‍ നിന്നും കരാര്‍ ലഭിച്ചത്. ഓസ്പിന്റെ ബിസിനസ് പ്രോസസ് മാനേജ്മെന്റ് (ബിപിഎം) മോഡ്യൂളായ 'ഓസ്പിന്‍ഡോക്സ്' ഐഒബിയുടെ ആഭ്യന്തര പ്രവര്‍ത്തനങ്ങളും ഉപഭോക്തൃ ഇടപെടലുകളും സുതാര്യതയോടും കാര്യക്ഷമതയോടും കൂടി വളരെ കുറഞ്ഞ ടേണ്‍ എറൗണ്ട് ടൈമിനുള്ളില്‍ (ടിഎടി) പൂര്‍ത്തിയാക്കാന്‍ സഹായിക്കുമെന്ന് ഓസ്പിന് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ പ്രസാദ് വര്‍ഗീസ് പറഞ്ഞു.
ധനകാര്യ സ്ഥാപനത്തിലെ എല്ലാ ബിസിനസ് പ്രക്രിയകളേയും ഈ പ്ലാറ്റ് ഫോമിലേക്ക് കൊണ്ടുവരാനാകും. ബാങ്കിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഈ പ്ലാറ്റ് ഫോമില്‍ കേന്ദ്രീകരിക്കാന്‍ ഓസ്പിന്റെ ദേശീയ, അന്തര്‍ദേശീയ പ്രവര്‍ത്തന പരിചയമുള്ള ഗവേഷണ-വികസന സംഘത്തേയും ഉദ്യോഗസ്ഥരേയും നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.സാങ്കേതിക പ്രതിവിധികള്‍ അതിവേഗം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിന് 'ബില്‍ഡ് ഫാസ്റ്റ്, ലെസ്സ് കോഡ്, നോ കോഡ്' മാതൃകയാണ് പിന്തുടരുന്നതെന്ന് ഓസ്പിന് ഡയറക്ടറും ചീഫ് ടെക്നിക്കല്‍ ഓഫീസറുമായ കിഷോര്‍ കുമാര്‍ പറഞ്ഞു.